The Official Website of Elamkulam Sree MahaDeva Temple
തിരുവനന്തപുരം ജില്ലയിൽ നഗരത്തിന്റെ ഒരു ഭാഗത്ത് "ശ്രീകാര്യം" എന്ന പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് ദേശിയപാതയോടു ചേർന്ന് പ്രകൃതി അതിന്റെ സകല സൗന്ദര്യവും ദേവചൈതന്യത്തോടു ചേർത്ത് വച്ചിരിക്കുന്ന മനോഹരമായ സ്ഥലത്താണ് ശ്രീമഹാദേവൻ വിരാജിക്കുന്നത്. ഒരു കാലത്ത് വലിയ പാറക്കൂട്ടങ്ങൾ നിറഞ്ഞ വളരെ വിശാലമായ ജലാശയമായിരുന്നു (കുളം) ഇവിടം. ഈ ജലാശയത്തിന് നടുവിലാണ് സ്വയം ഭൂലിംഗ രൂപത്തിൽ ദേവ ചൈതന്യം പ്രത്യക്ഷീഭവിച്ചത്. കാലക്രമേണ ഈ ഭാഗം ക്ഷേത്രമായി മാറുകയും ചെയ്തു. വിശാലമായ കുളത്തിന് നടുക്ക് മഹാദേവൻ ഇളകൊള്ളുന്നതുകൊണ്ട് (വസിക്കുന്നതുകൊണ്ട്) 'ഇളം കുളം മഹാദേവനായി'.
ക്ഷേത്രോല്പത്തി മുതൽ വൈഷ്ണവ സാളഗ്രാമം ഇവിടെ പൂജിക്കപ്പെടുന്നു എന്ന് പറയപ്പെടുന്നു. ഗോശാല കൃഷ്ണന്റെ ഭാവത്തിലാണ് ഇവിടെ വൈഷ്ണവ ചൈതന്യമെന്ന് പലതവണ ദേവ പ്രശ്നത്തിൽ വെളിവാക്കപ്പെട്ടിട്ടുണ്ട്.
View Moreഹൈന്ദവ മൂല്യങ്ങളിൽ നിന്ന് ഒരു കാലത്തെ തലമുറയെ അകറ്റി നിർത്തിയപ്പോൾ അവിടെ സംഭവിച്ച മൂല്യച്യുതി ഒരു സമൂഹത്തെ തന്നെ അപകടകരമായ രീതിയിൽ ബാധിച്ചിരിക്കുന്നത് മനസ്സിലാക്കി പുതുതലമുറയിലേക്ക്...
View Moreക്ഷേത്രത്തിന്റെ പേരിനെ അന്വർത്ഥമാക്കത്തക്ക രീതിയിൽ ഏതാണ്ട് ഒരു ഏക്കറിൽ കൂടുതൽ വ്യാപിച്ചുകിടക്കുന്ന വളരെ വിശാലമായ കുളമാണ് ക്ഷേത്രത്തിനു മുൻപിൽ ഉള്ളത്. അവിടവിടെ പാറക്കെട്ടുകളോടുകൂടിയതും ...
View MoreElamkulam Sree MahaDeva Temple, Elamkulam Junction, Sreekaryam P.O, Trivandrum - 695017
രാവിലെ 4.30am - 11.15am
വൈകുന്നേരം 5pm - 8.15pm