The Official Website of Elamkulam Sree MahaDeva Temple
Elamkulam Sree MahaDeva Temple, Elamkulam Junction, Sreekaryam P.O, Trivandrum - 695017
രാവിലെ 5am - 11am
വൈകുന്നേരം 5pm - 8pm
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ (Railway code : TVC) ഇറങ്ങിയാൽ അവിടെ നിന്നും കൊല്ലം, എറണാകുളം ഭാഗത്തേക്കുള്ള ബസ്സിലോ, ഓട്ടോയിലോ, ടാക്സിയിലോ ശ്രീകാര്യം ജംഗ്ഷനിൽ ഇറങ്ങുക. NH - ൽ നിന്നും 50 മീറ്റർ ഉള്ളിലാണ് ഇളംകുളം ശ്രീ മഹാദേവ ക്ഷേത്രം.
തൊട്ടടുത്ത Railway station: കഴക്കൂട്ടം, പേട്ട, കൊച്ചുവേളി.
തിരുവനന്തപുരം സെൻട്രൽ KSRTC ബസ് ടെർമിനലിൽ (തമ്പാനൂർ) നിന്നും കൊല്ലം, എറണാകുളം ഭാഗത്തേക്കുള്ള KSRTC ഫാസ്റ്റ് പാസ്സഞ്ചറിലോ ഓർഡിനറിയിലോ കയറി ശ്രീകാര്യം ജംഗ്ഷനിൽ ഇറങ്ങി ക്ഷേത്രത്തിൽ എത്താം.
കിഴക്കെകോട്ടയിൽ നിന്നുള്ള ശ്രീകാര്യം വഴി ആറ്റിങ്ങൽ ഭാഗത്തേക്കുള്ള ബസ്സിൽ കയറി കല്ലമ്പള്ളി ജംഗ്ഷനിൽ ഇറങ്ങിയാൽ ക്ഷേത്രത്തിലേക്ക് നടന്നെത്താവുന്ന ദൂരമേയുള്ളൂ.
കൊല്ലം, ആറ്റിങ്ങൽ ഭാഗത്തു നിന്നും (NH 47) ആണ് വരുന്നതെങ്കിൽ ക്ഷേത്രത്തിന്റെ പ്രധാന പ്രവേശന കവാടത്തിൽ തന്നെ ഇറങ്ങാം.
കോട്ടയം ഭാഗത്തു നിന്നും MC റോഡ് വഴിയാണ് വരുന്നതെങ്കിൽ (കേശവദാസപുരത്തു നിന്നും) തിരുവനന്തപുരം-കൊല്ലം റൂട്ടിലെ കേശവദാസപുരം ബസ് സ്റ്റോപ്പിൽ ഇറങ്ങി ശ്രീകാര്യം വഴിയുള്ള ബസ്സിൽ കയറി ശ്രീകാര്യം ജംഗ്ഷനിലോ കല്ലമ്പള്ളി ജംഗ്ഷനിലോ ഇറങ്ങി കാൽനടയായി ക്ഷേത്രത്തിൽ എത്താവുന്നതാണ്.