The Official Website of Elamkulam Sree MahaDeva Temple

ദുർഗ്ഗ, ഭദ്രകാളി, ഭഗവതി [അന്നപൂർണ്ണേശ്വരി]

ക്ഷേത്രത്തിന് വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ദേവിക്ഷേത്രത്തില്‍ ഭദ്രകാളി, ദുര്‍ഗ്ഗ, പാര്‍വ്വതി സങ്കല്‍പങ്ങളാണ് ഉള്ളത്. ബ്രാഹ്മണ ഇല്ലങ്ങളില്‍ ആരാധിച്ചിരുന്ന തേവാര മൂര്‍ത്തികളെ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. ഒരു കലമാന്‍ കൊമ്പും രണ്ട് കണ്ണാടി പ്രതിഷ്ഠയുമായിട്ടാണ് മൂന്ന് ദേവി പ്രതിഷ്ഠകള്‍ ഈ ഒരു കോവിലിനുള്ളില്‍ സ്ഥിതിചെയ്യുന്നത്.

Annapoorneswari

അർച്ചനകൾ

ലളിതസഹസ്രനാമാർച്ചന ദേവി പ്രീതി നിത്യം ജപിച്ചാൽ സർവ്വാഭിഷ്ടസിദ്ധി.
സാരസ്വതസൂക്തം അർച്ചന നിത്യവും രാവിലെ ചെയ്താൽ മന്ദബുദ്ധിയായാൽ പോലും ബുദ്ധിശാലിയായി മാറുന്നതാണ് സാരസ്വതം. വിദ്യാസൂക്തം എന്നറിയപ്പെടുന്നത് സാരസ്വത മന്ത്രമാണ്. നാവിൽ സരസ്വതീ ദേവി വിളയാടും എന്നതാണ് വിശ്വാസം. സാരസ്വത സൂക്തം അർച്ചന നടത്തി തൃമധുരം നിവേദിച്ച് സേവിച്ചാൽ ദേവീപ്രീതി (വിദ്യയ്ക്ക്) നിശ്ചയമായും ഭവിക്കും.
ദേവീമാഹാത്മ്യം അർച്ചന ദേവീമാഹാത്മ്യം ഏകാദശാധ്യായം പഠിച്ചു അർച്ചന നടത്തിയാൽ എത്രവലിയ ബാധാ ആക്രമണത്തിൽ നിന്നും നാം രക്ഷപെടും. പൂർവികർ വനപ്രദേശങ്ങളിൽ പണ്ടുകാലങ്ങളിൽ യാത്രചെയ്യുമ്പോൾ ദേവീമാഹാത്മ്യം കൈയിൽ സൂക്ഷിക്കാറുണ്ടായിരുന്നത്രേ.
അരവണപായസം ദേവിയുടെ പ്രിയപ്പെട്ട നിവേദ്യമാണ് അരവണ പായസം. നെയ്യ് വിളക്ക്‌ കൊളുത്തി അർച്ചന നടത്തി അരവണ നിവേദിച്ചാൽ എത്ര വലിയ ദോഷവും മാറ്റി ദേവി അനുഗ്രഹിക്കും എന്നതാണ് സങ്കല്പം.
കടുംപായസം
പാൽപായസം
ഉണ്ണിയപ്പം
തൃമധുരം സ്വയംവരാർച്ചന നടത്തി തൃമധുരം നിവേദിച്ചാൽ മംഗല്യതടസം നീങ്ങും എന്നത് നിശ്ചയം.
സ്വയംവരാർച്ചന വിവാഹതടസ്സം മാറാനും ശുഭ ദാമ്പത്യത്തിനുമാണ് ഇത് നടത്തുന്നത്.
നാരങ്ങാവിളക്ക് രാഹു, കേതു ദോഷ ശാന്തിക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാഹുകാല സമയത്തും അല്ലാതെയും ശ്രീകോവിലിനു വെളിയിൽ നാരങ്ങാവിളക്ക് തെളിയിച്ചാൽ രാഹുദോഷം മാറും എന്നതാണ് സങ്കല്പവും അനുഭവവും.
ഭാഗ്യസൂക്തം, യോഗക്ഷേമസൂക്തം, സ്വസ്തിസൂക്തം, സംവാദസൂക്തം, മംഗലസൂക്തം, ആയുസൂക്തം, ശന്നസൂക്തം, ശ്രീസൂക്തം, രാത്രിസൂക്തം
ശ്രീസൂക്തം (രാവിലെ ചെയ്യുക) സർവൈശ്വര്യം, സാമ്പത്തികാഭിവൃദ്ധി ആണ് ഫലം.
രാത്രിസൂക്തം ഭയം ഒഴിവാക്കാൻ.