The Official Website of Elamkulam Sree MahaDeva Temple

സനാതന ധർമ്മപാഠശാല

ഹൈന്ദവ മൂല്യങ്ങളിൽ നിന്ന് ഒരു കാലത്തെ തലമുറയെ അകറ്റി നിർത്തിയപ്പോൾ അവിടെ സംഭവിച്ച മൂല്യച്യുതി ഒരു സമൂഹത്തെ തന്നെ അപകടകരമായ രീതിയിൽ ബാധിച്ചിരിക്കുന്നത് മനസ്സിലാക്കി പുതുതലമുറയിലേക്ക് സനാതന ധർമ മൂല്യങ്ങൾ പകർന്നു കൊടുത്ത് ശക്തവും സംശുദ്ധവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ 2018-ൽ ക്ഷേത്രത്തിൽ സനാതന ധർമ പാഠശാല ആരംഭിച്ചു. ഹൈന്ദവ മൂല്യങ്ങൾക്കൊപ്പം അടിസ്ഥാന ഗ്രന്ഥങ്ങളും ഇവിടെ പഠിപ്പിക്കുന്നു. സംസ്‌കൃതം, രാമായണം, ഭഗവത്ഗീത തുടങ്ങിയവ ആഴത്തിൽ തന്നെ കൈകാര്യം ചെയ്യുന്നു. പാഠശാലയിലെ കുട്ടികൾ ഇപ്പോൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ശ്രേഷ്ഠമായ സംസ്കാരത്തിൽ കൂടിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് അവരെ വീക്ഷിക്കുന്നവർക്ക് വളരെ പെട്ടന്ന് മനസിലാക്കാൻ കഴിയും. പരിണിത പ്രജ്ഞരായ ഗുരുക്കന്മാരാണ് പാഠശാലയെ നിയന്ത്രിക്കുന്നത്.