The Official Website of Elamkulam Sree MahaDeva Temple

ഗോശാല

ക്ഷേത്രോല്പത്തി മുതൽ വൈഷ്ണവ സാളഗ്രാമം ഇവിടെ പൂജിക്കപ്പെടുന്നു എന്ന് പറയപ്പെടുന്നു. ഗോശാല കൃഷ്ണന്റെ ഭാവത്തിലാണ് ഇവിടെ വൈഷ്ണവ ചൈതന്യമെന്ന് പലതവണ ദേവ പ്രശ്നത്തിൽ വെളിവാക്കപ്പെട്ടിട്ടുണ്ട്. യാദൃച്ഛികമായിട്ടാണ് ഇവിടെ ഗോശാല തുടങ്ങിയതെങ്കിലും ഇന്ന് അത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. ഗോശാല കൃഷ്ണന്റെ ചൈതന്യം ശക്തമായി ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിലെ ഗോശാലയിൽ നിന്നുള്ള പാലും പാലുല്പന്നങ്ങളുമാണ് മഹാദേവന്റെ അഭിഷേകത്തിനും മറ്റു ക്ഷേത്രകാര്യങ്ങൾക്കുമായി ഉപയോഗിക്കുന്നത്. ഇന്ന് ഗോശാലയിൽ 13 പശുക്കളുണ്ട്. ഹൈന്ദവാചാര പ്രകാരം ഗോസംരക്ഷണം ദൈവീകമായ കാര്യമായതിനാലും ഗോപരിപാലനം പ്രശ്നപരിഹാര മാർഗ്ഗമായി അനുവർത്തിച്ചു വരുന്നതിനാലും ഭക്തർ ക്ഷേത്ര കൗണ്ടറിൽ ഇതിനു വേണ്ട തുക അടയ്ക്കുകയും ഗോപരിപാലനം എന്ന സങ്കല്പം പൂർത്തീകരിക്കുകയും ചെയുന്നു.