The Official Website of Elamkulam Sree MahaDeva Temple

നാഗരാജാവ്

ഇളം കുളം കാവിൽ കാവില്‍ എല്ലാ ആയില്യനാളിലും സര്‍പ്പപ്പാട്ട്, ആയില്യപൂജ, നൂറുംപാലും, എന്നിവയും, കന്നിമാസആയില്യം, തുലാമാസആയില്യം എന്നിവയും വളരെ വിപുലമായരീതിയില്‍ നടത്തിവരുന്നു.

Nagarajavu

ഇഷ്ടവഴിപാടുകൾ

ആയില്യ പൂജ മലയാള മാസത്തിലെ ആയില്യം നക്ഷത്രത്തിന് നാഗരാജാവിന് പ്രത്യേകം പൂജകൾ അഭിഷേകാദിക്രിയകൾ തുടങ്ങിയവ നടക്കുന്നു. രാഹൂർദോഷശമനത്തിനും, നാഗപ്രീതിക്കും, വിഷഭയചിന്താശമനത്തിനും അത്യുത്തമമാണ്. ആയില്യ പൂജയും അഭിഷേകാദിക്രിയകളും ദർശിക്കുന്നത് പൂർവ്വജന്മകർമ്മപാപങ്ങളെ ഹരിക്കുന്നതാണ്.
നൂറും പാലും എല്ലാ ദിവസവും നടത്താവുന്ന വഴിപാടാണ് നൂറും പാലും. അഷ്ടനാഗപ്രീതിയ്ക്കായിട്ടാണ് പ്രധാനമായും നൂറും പാലും നടത്തുന്നത്. സന്താന ഐശ്വര്യത്തിനും ഉത്തമമാണ്.
പാൽപായസം നിവേദ്യം
സർപ്പസൂക്തം അർച്ചന സർപ്പസൂക്തം ചൊല്ലി അർച്ചന നടത്തിയാൽ ദുഃസ്വപ്നം നാശനം ഫലം.
സർപ്പബലി ക്ഷേത്രത്തിലെ വിശേഷാൽ ആയില്യത്തിന് സർപ്പ ബലി നടത്തുന്നു. സത് സന്താന ദുരിതം, പൂർവ്വജന്മകർമ്മദോഷം, നാഗകോപത്താൽ ഉള്ള രോഗ ശാന്തി, നാഗദോഷം ഇവ മാറുന്നതിനും സത്സന്താന ലബ്ധിക്കും സർപ്പബലി നടത്തുന്നു. വിസ്തരിച്ചുള്ള ഈ പൂജയിൽ ഭക്ത ജനങ്ങൾക്ക് നാളും പേരും പറഞ്ഞ് പൂജ രസീതാക്കി പങ്കെടുക്കാവുന്നതാണ്.