The Official Website of Elamkulam Sree MahaDeva Temple

യക്ഷിയമ്മ

ശ്രീമാടന്‍ നടയുടെ തെക്ക് ഭാഗത്തായി യക്ഷിയമ്മയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്നു. രണ്ട് പ്രതിഷ്ഠകള്‍ ക്ഷേത്രത്തിനുള്ളില്‍ ഉള്ളതായി കാണാം. മുകള്‍ഭാഗം തുറസ്സായി നിര്‍മ്മിച്ചിട്ടുള്ള ഈ ശ്രീകോവിലില്‍ ഭക്തജനങ്ങള്‍ കന്യാവിന് വള, പൊട്ട്, കണ്മഷി തുടങ്ങിയവ സമര്‍പ്പിച്ച് അഭയം തേടുന്നു. വിജനവും തുറസ്സും വിശാലവുമായിരുന്ന ഈ പ്രദേശത്ത് യക്ഷിയമ്മയുടെ സാന്നിധ്യം ഭക്തജനങ്ങള്‍ നേരില്‍ അനുഭവിച്ചിട്ടുള്ള നിരവധി അനുഭവകഥകള്‍ പ്രചാരത്തില്‍ ഉണ്ട്. നിത്യവും നിവേദ്യം, വിളക്ക് എന്നിവ ഇവിടെ നടന്നു വരുന്നു. കന്യാവിന് സമര്‍പ്പണവുമായി ദൂരദേശങ്ങളില്‍ നിന്നുപോലും ഭക്തജനങ്ങള്‍ ഇവിടെ എത്താറുണ്ട്.

Yekshiamma

ഇഷ്ടവഴിപാടുകൾ

നിറമാല മഹാദേവന്റെ വഴിപാടിൽ പറഞ്ഞിരിക്കുന്നത് പോലെ നിറമാല ഉപദേവതാ മൂർത്തികൾക്കും പ്രാധാന്യമുള്ളതാണ്.
പട്ടും കരിവളയും ചാർത്തൽ ശൈശവാവസ്ഥയിലും ബാല്യാവസ്ഥയിലും ഉള്ള കുട്ടികൾ രാത്രിയിൽ ദുഃസ്വപ്നം കണ്ടു കരയുക, ബാധാദോഷം പോലെ തേങ്ങുക, ഉറക്കം കുറഞ്ഞു ഭക്ഷണ വിരക്തി കാണിക്കുക - ഇങ്ങനെ കാണപ്പെടുകയാണെങ്കിൽ യക്ഷിയമ്മക്ക് പട്ടും കരിവളയും ചാർത്തി, തൊട്ടിൽ കെട്ടി, പടുക്ക നിവേദ്യവും കുങ്കുമാർച്ചനയും നടത്തി പ്രസാദകുങ്കുമം കുട്ടിയുടെ നെറ്റിയിൽ അണിയിച്ച്, ചരടു ജപിച്ചുകെട്ടിയാൽ എത്ര വിഷമതയാണെങ്കിലും നിശ്ശേഷം മാറുന്നതായാണ് കാണുന്നത്.
കടുംപായസം, അരവണപായസം, പാൽപായസം നിവേദ്യം യക്ഷിയമ്മയുടെ പ്രീതിക്കായുള്ള നിവേദ്യം.
അർച്ചനകൾ ഭഗവതീസങ്കല്പത്തിലുള്ള എല്ലാ അർച്ചനകളും നടത്താവുന്നതാണ്.
വറപൊടിനിവേദ്യം യക്ഷിയമ്മ വനപ്രദേശങ്ങളിൽ വസിക്കുന്നു എന്നാണ് വിശ്വാസം. തനി പ്രകൃതി സ്വരൂപിണിയാണ് യക്ഷിയമ്മ. അപൂർവവും അതുപോലെ സ്വാദിഷ്ഠവുമായ വറപൊടി നിവേദ്യം നിവേദിച്ചാൽ ഏറെ പ്രീതികരമാകും എന്നതാണ് വിശ്വാസവും അനുഭവവും.
കുങ്കുമാഭിഷേകം സാത്വികമല്ലാത്ത ശുദ്ധമായ കുങ്കുമം കൊണ്ട് അഭിഷേകം നടത്തിയാൽ അഭിഷ്ടസിദ്ധിയാണ് ഫലം.