The Official Website of Elamkulam Sree MahaDeva Temple

ഹനുമാൻ സ്വാമി

വിശാലമായ കുളത്തിനു നടുവിൽ മഹാദേവന് അഭിമുഖമായി പടിഞ്ഞാറ് ദർശനമായാണ് രുദ്രാവതാരം ഹനുമാൻ സ്വാമി വാണരുളുന്നത്. ക്ഷിപ്രപ്രസാദിയായ ഹനുമാൻ സ്വാമി ഭക്തരുടെ പ്രാർത്ഥനകളെ ക്ഷണ നേരം കൊണ്ട് സാധിക്കുന്ന ശക്തമായ ഭാവത്തിലാണിവിടെ.

Hanuman

ഇഷ്ടവഴിപാടുകൾ

കാര്യസിദ്ധിപൂജ 21 കാര്യസിദ്ധി പൂജ മുടങ്ങാതെ നടത്തുകയാണെങ്കിൽ ഉദ്ധിഷ്ടകാര്യസാധ്യമാണ് ഫലം.
തൃക്കൈവെണ്ണ, തൃപ്പാദ വെണ്ണ ഭഗവാന് വെണ്ണ സമർപ്പിക്കുകയാണെങ്കിൽ മനോവിഷമതകളും മറ്റുവിഷമങ്ങളും വെണ്ണ പോലെ ഉരുകി ഒഴുകി ശാന്തത കൈവരുന്നു.
അവൽ നിവേദ്യം ഹനുമാൻ സ്വാമിയുടെ ഇഷ്ട നിവേദ്യമാണ് (ഭോജ്യ വസ്തു) അവൽ.
വടമാല
വെണ്ണച്ചാർത്ത്
അർച്ചനകൾ പൊതുവെയുള്ള അർച്ചനകൾ ഹനുമാൻസ്വാമിക്കും സങ്കല്പത്തിനനുസരിച്ച് നടത്താവുന്നതാണ്.