The Official Website of Elamkulam Sree MahaDeva Temple

മഹാദേവൻ

ഒരു കാലത്ത്‌ വലിയ പാറകൂട്ടങ്ങൾ നിറഞ്ഞ വളരെ വിശാലമായ ജലാശയമായിരുന്നു ഇവിടം. ഈ ജലാശയത്തിന് നടുവിലാണ് സ്വയം ഭൂലിംഗ രൂപത്തിൽ ദേവ ചൈതന്യം പ്രത്യക്ഷീഭവിച്ചത്. കാലക്രമേണ ഈ ഭാഗം ക്ഷേത്രമായി മാറുകയും ചെയ്തു. വിശാലമായ കുളത്തിൽ മഹാദേവൻ ഇളകൊള്ളുന്നതുകൊണ്ട് 'ഇളംകുളം' മഹാദേവനായി .

mahadevan

ഇഷ്ടവഴിപാടുകൾ

നിറമാല

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്ന്. നാലമ്പലത്തിനുള്ളിൽ നിറയെ മാലകൾ തൂക്കി, വിളക്ക് കൊളുത്തി (ദീപാരാധനയ്ക്ക്) നമസ്കാരമണ്ഡപത്തിലും നിലവിളക്കുകൾ കൊളുത്തി, മാലകൾ തൂക്കി, ശർക്കര പായസവും ഉണ്ണിയപ്പവും നിവേദിച്ച് ഭക്തർക്ക് വിതരണം ചെയുന്നു. ഉപദേവതാ മൂർത്തിയായാലും ഈ വഴിപാട് പ്രധാനമാണ്. മഹാദേവ പ്രീതിയും സർവ്വൈശ്വര്യവുമാണ് ഈ വഴിപാടിന്റെ ഫലം.