The Official Website of Elamkulam Sree MahaDeva Temple

ഹോമങ്ങൾ, പൂജകൾ

മൃത്യുഞ്ജയഹോമം

അപമൃത്യു ഒഴിവാക്കാനും, രോഗ നാശനത്തിനും, സകല ദുരിത നിവാരണത്തിനും ഉത്തമം

ഗണപതിഹോമം

തടസ്സനിവാരണം

കറുകഹോമം

കുട്ടികൾക്ക് രോഗ ദുരിത നിവാരണത്തിന്.

ഭഗവതിസേവ

ക്ഷേത്രത്തിൽ പത്മമിട്ട് ചെയുന്ന പൂജയാണ് ഭഗവതിസേവ. ജന്മ നക്ഷത്ര ദിനത്തിൽ ( പക്കനാളിൽ ) ചെയ്താൽ അത്യുത്തമം
ഫലസിദ്ധി : ദേവീപ്രീതി, ദുരിതനിവാരണം

ഉമാമഹേശ്വരപൂജ

ദീർഘമംഗല്ല്യത്തിനും, വിവാഹം നടക്കാനും, സന്തുഷ്ടമായ കുടുംബ ജീവിതത്തിനും വേണ്ടി. ജീവിതത്തിലെ സന്തോഷവും അന്ന വസ്ത്രാദികളിൽ മുട്ടിലായ്മയും ഫലം.

മുഖച്ചാർത്ത്‌ : മഹാദേവന്റെ പഞ്ചലോഹത്തിൽ തീർത്ത തിരുമുഖത്തിൽ ചന്ദനം ചാർത്തുന്നു. മഹാദേവ പ്രീതി തന്നെയാണ് ഫലം.

ചതുശ്ശതം (പായസം) : ഒരു പ്രത്യേക അനുപാതത്തിൽ ചമ്പാവരി, ശർക്കര, തേങ്ങാപാൽ, കദളിപ്പഴം ഇവ ചേർത്ത് ഉണ്ടാക്കുന്നത്. മഹാദേവന് ഏറ്റവും പ്രിയപ്പെട്ട ഈ നിവേദ്യം വർഷത്തിൽ ഒന്നെങ്കിലും ഒരാൾ നടത്തിയിരിക്കണം.

കടുംപായസം, അരവണ പായസം, പാൽപായസം - ഈ വഴിപാടുകളും ഭഗവാന് പ്രിയങ്കരങ്ങളാണ്

ഉദയാസ്തമനപൂജ

ക്ഷേത്രത്തിലെ ഒരു ദിവസത്തെ മുഴുവൻ പൂജകളും ഉദയാസ്തമന പൂജ വഴിപാടാക്കിയ ഭക്തന്റെ പേരിലായിരിക്കും. ഭക്തൻ സ്വയം ഭഗവാന് സമർപ്പിക്കുന്നു എന്ന് സങ്കല്പം. ആള് കൊണ്ടും അർത്ഥം കൊണ്ടും ഭഗവാന്റെ സേവകനായി മാറുന്നു എന്നർത്ഥം.

ചുറ്റു വിളക്ക്

നാലമ്പലത്തിന് വെളിയിൽ നിറയെ വിളക്ക് കൊളുത്തി ക്ഷേത്രം പ്രഭാപൂരിതമാക്കുന്നു. നാലമ്പലം ദേവന്റെ സ്തൂലശരീരമെന്നാണ് സങ്കല്പം. ഈ ശരീരത്തെയാണ് ദീപം കൊണ്ട് പ്രഭാമയമാക്കുന്നത്. നിവേദ്യാദി കാര്യങ്ങൾ ഇത് ചെയ്യുന്ന ഭക്തന്റെ പേരിലായിരിക്കും.

ശിവ പൂജ

ക്ഷേത്രത്തിൽ നിത്യം നടക്കുന്നു. മഹാദേവപ്രീതിയാണ് ഫലം. ഭക്തർക്ക് എപ്പോൾ വേണമെങ്കിലും നടത്താം.

ശംഖാഭിഷേകം

ശംഖിൽ തീർത്ഥമൊഴിച്ച്‌ മൃത്യുഞ്ജയ മന്ത്രം ചൊല്ലി അഭിഷേകം. ശംഖാഭിഷേകം നടത്തുന്ന ഭക്തന്റെ ശരീരവും മനസ്സും ഒരു പോലെ രോഗമുക്തി നേടി ശാന്തമാകുന്നു. അഭിഷേക പ്രിയനാണ് മഹാദേവനെന്നതിനാൽ ഫല സിദ്ധി ശീഘ്രം ഉണ്ടാകും.