The Official Website of Elamkulam Sree MahaDeva Temple

ശാസ്താവ്

ശ്രീമഹാദേവ ക്ഷേത്രത്തിന് തെക്കുഭാഗത്ത് ശ്രീധര്‍മ്മ ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരു കാലത്ത് ഈ ക്ഷേത്രത്തിന് കൊടിമരപ്രതിഷ്ഠ ഉണ്ടായിരുന്നതായും കരുതുന്നു. ശാസ്താവിന്റെ നിറസാന്നിധ്യമായി കരുതുന്ന ഈ ക്ഷേത്രത്തില്‍ ശനിയാഴ്ച ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന നീരാഞ്ജനം പ്രസിദ്ധമാണ്‌. പരിസരപ്രദേശങ്ങളില്‍ ഒന്നുംതന്നെ കാണാത്ത തിരക്ക് ശനിയാഴ്ച ദിവസങ്ങളില്‍ അനുഭവപ്പെടുന്നു. ഇവിടെ സമര്‍പ്പിക്കുന്ന നീരാഞ്ജനം പ്രത്യേക ഹോമകുണ്ഡത്തില്‍ അഗ്നിദേവന് സമര്‍പ്പിക്കുന്നത് ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ശനിദോഷനിവാരണത്തിന് നിരവധി അനുഭവസമ്പത്തുമായി ഭക്തജനങ്ങള്‍ വഴിപാട്‌ നടത്തിവരുന്നു. നെയ്യഭിഷേകം മറ്റൊരു പ്രത്യേകതയാണ്. മണ്ഡലകാലങ്ങളില്‍ ഈ പ്രദേശത്തെ ഭക്തജനങ്ങള്‍ കെട്ടുനിറക്കായി ഇവിടെ എത്തുന്നതു കാരണം പ്രത്യേക സ്ഥലം സജ്ജമാക്കി വിശാലമായ ഹാളില്‍ അയ്യപ്പന്‍കെട്ടിനായുള്ള വ്യവസ്ഥ, മണ്ഡലകാല പ്രത്യേകഭജന എന്നിവയും നടക്കുന്നു.

ayappan

ഇഷ്ടവഴിപാടുകൾ

നീരാഞ്ജനം ശനിദോഷ നിവാരണത്തിനായി ചെയുന്നതാണ് നീരാഞ്ജനം. ശനിയാഴ്ച ദിവസവും പക്കനാളുകളിലും ചെയ്താൽ ഉത്തമമാണ്. തേങ്ങ പൊട്ടിച്ച് എള്ളെണ്ണ നിറച്ച് എള്ളുതിരി കത്തിച്ചുവച്ചാൽ തിരി കത്തി തീരുന്നതു പോലെ ഏഴരശ്ശനി ദോഷവും കണ്ടകശനി ദോഷവും കുറഞ്ഞു കുറഞ്ഞു വരും എന്നാണ് സങ്കല്പം.
എള്ള് പായസം ശനീശ്വരനായ ശാസ്താവിന് ഏറെ പ്രിയമുള്ളതാണത്രേ എള്ള് പായസം.
നെയ്യ് വിളക്ക് ശനിയാഴ്ച ദിവസങ്ങളിൽ ശാസ്താവിന് നെയ്യ് വിളക്കും അതിവിശേഷമായി പറയുന്നു.
അട നിവേദ്യം
അരവണ പായസം
പാൽപായസം
ശർക്കരപായസം (തേങ്ങയിട്ടത്)
അർച്ചനകൾ ശാസ്തൃസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം, യോഗക്ഷേമസൂക്തം, സ്വസ്തിസൂക്തം, സംവാദസൂക്തം, മംഗലസൂക്തം, ആയുസുക്തം, ശന്നസൂക്തം