The Official Website of Elamkulam Sree MahaDeva Temple

ക്ഷേത്രക്കുളം

ക്ഷേത്രത്തിന്റെ പേരിനെ അന്വർത്ഥമാക്കത്തക്ക രീതിയിൽ ഏതാണ്ട് ഒരു ഏക്കറിൽ കൂടുതൽ വ്യാപിച്ചുകിടക്കുന്ന വളരെ വിശാലമായ കുളമാണ് ക്ഷേത്രത്തിനു മുൻപിൽ ഉള്ളത്. അവിടവിടെ പാറക്കെട്ടുകളോടുകൂടിയതും പ്രകൃതിയുടെ ആവാസവ്യവസ്ഥ പൂർണമായും ഉൾകൊള്ളുന്നതുമാണ് ക്ഷേത്രക്കുളം. പവിത്രമായ ഗംഗയായിട്ടാണ് ഇവിടെ ക്ഷേത്രക്കുളത്തെ ഭക്തജനങ്ങൾ ആരാധിക്കുന്നത്. മഹാശിവരാത്രി ദിവസം ഗംഗാപൂജാ സങ്കല്പത്തിൽ ക്ഷേത്രക്കുളത്തിൽ ഗംഗാആരതി നടത്താറുണ്ട്. തൃസന്ധ്യ നേരത്താണ് ഇവിടെ ഗംഗാആരതി നടക്കുന്നത്. ഭക്തജനങ്ങൾ നേരിട്ട് ചെയ്യുന്ന പൂജയാണ് ഇത്. ധാരാളം ഭക്തജനങ്ങൾ അന്നേ ദിവസം ഈ പൂജയിൽ പങ്കെടുക്കാറുണ്ട്. ഗംഗാദേവിയെ പ്രീതിപ്പെടുത്തുകയും പൂജിക്കുകയും ചെയുന്നത് പ്രകൃത്യാരാധനയും ഒപ്പം മഹാദേവപ്രീതിക്ക് കാരണമാകുകയും ചെയ്യുന്നു. മഹാശിവരാത്രി ദിവസം സന്ധ്യക്ക്‌ മാത്രമേ ഇത് നടക്കാറുള്ളു.

ഇങ്ങനെ പവിത്രമായ ഗംഗയായി ദേശവാസികൾ സങ്കല്പിക്കുന്ന ഈ കുളത്തിനു നടുക്കാണ് രുദ്രാവതാരമായ ഹനുമാൻ സ്വാമി പടിഞ്ഞാറ് ദർശനമായി മഹാദേവന് അഭിമുഖമായി കുടികൊള്ളുന്നത്.